അറാംകോ ഓഹരി 42 റിയാലിന് മുകളില്‍

റിയാദ്- ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ഇതാദ്യമായി അരാംകോയുടെ ഓഹരി വില 42 റിയാലിന് മുകളിലെത്തി. 41.60 റിയാലായാണ് ഇന്ന് വിപണി തുറന്നത്. ഒരു ഘട്ടത്തില്‍ 43.10 റിയാല്‍ വരെയെത്തിയിരുന്നു. ഇന്ന് രണ്ട് ശതമാനമാണ് വില ഉയര്‍ന്നത്. ഇതുവരെ 12 മില്യന്‍ ഓഹരികളുടെ വ്യാപാരം നടന്നതായി അരാംകോ അറിയിച്ചു. അരാംകോ കമ്പനിയുടെ വിപണി മൂല്യം ഇന്ന് 8.53 ട്രില്യന്‍ റിയാലിലെത്തി. എണ്ണ ബാരലിന് 111 ഡോളറാണ് ഇന്നത്തെ വില. റഷ്യന്‍ യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തിലാണ് വിപണിയിലെ ഈ മാറ്റങ്ങള്‍.

Latest News