വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂദല്‍ഹി- സ്ത്രീധന പീഡനത്തെ തുടര്‍ന്ന്  ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനാണ് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസ് എസ്. കെ. കൗള്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ നടപടി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിനായി പ്രതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു.

 

Latest News