കൊല്‍ക്കത്ത- സോഷ്യല്‍ മീഡിയയില്‍ വൈറലായ കച്ചാ ബദാം ഗായകന്‍ ഭൂബന്‍ ബഡ്യാകര്‍ക്ക് കാറപകടത്തില്‍ പരിക്ക്. തന്റെ പുതിയ കാര്‍ ഓടിക്കവെ മതിലില്‍ ഇടിക്കുകയായിരുന്നു.
സ്വദേശമായ വെസ്റ്റ് ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പ്രാഥമിക ശുശ്രൂഷ നല്‍കി ഡിസ്ചാര്‍ജ് ചെയ്തായി അടുത്ത സഹായി അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ മുഖത്താണ് ഭൂബന് പരിക്ക്. ബദാം, കടല വില്‍പനക്കാരനായ ഭൂബന് പാട്ട് വൈറലായതിനെ തുടര്‍ന്ന് വലിയ തിരക്കാണ്. അപകടം കാരണം അടുത്ത ഒരാഴ്ച പരിപാടികളെല്ലാം റദ്ദാക്കിയതായി സഹായി പറഞ്ഞു.
കടലയും ബദാമും വിറ്റ് ദിവസം 300 രൂപ നേടിയിരുന്ന ഭൂബന്റെ കച്ചാ ബദാം പാട്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാുകുകായിരുന്നു. സിനിമ താരങ്ങളടക്കം ഈ പാട്ടിന് ചുവടുവെച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ഭൂബന്റെ ഉപഭോക്താക്കളില്‍ ഒരാളാണ് പാട്ട് പിടിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.
കഴിഞ്ഞയാഴ്ച ഒരു പാര്‍ട്ടിക്ക് വേണ്ടി പാട്ടുപാടി ഭൂബന്‍ പ്രചാരണം നടത്തിയിരുന്നു. കൊല്‍ക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിലും പരിപാടി അവതരിപ്പിച്ചിരുന്നു.






