നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

കൊല്ലം- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കാഞ്ഞിരക്കാട്ട് വയല്‍ ഹാജിറ മന്‍സിലില്‍  മുഹമ്മദ് അലി ജിന്ന (46) ആണ് പിടിയിലായത്. കഴിഞ്ഞ 28 ന് രാവിലെ ചൂളം വിളിച്ച് പതിനൊന്ന്കാരിയായ പെണ്‍കുട്ടിയുടെ ശ്രദ്ധയാകര്‍ഷിച്ച ശേഷം ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി വിവരം മാതാവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സമാനമായ തരത്തില്‍ യുവതികള്‍ക്കെതിരെ ഇത്തരം പ്രദര്‍ശനം നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെയുളള മര്യാദ ലംഘനം നടത്തിയ വകുപ്പും ഉള്‍പ്പെടുത്തി പോലീസ് ഇയാളെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. കൊല്ലം അസിസ്റ്റന്റ് കമ്മിഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി അനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ഷാ, സുനില്‍കുമാര്‍, സന്തോഷ്, ബാബു, ദിനേശ് എ.എസ്.ഐ പ്രദീപ് സി.പി.ഓ മാരായ ശോഭ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest News