ന്യൂദല്‍ഹി- ഉക്രൈനിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തുകയും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള തന്ത്രം തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയാണ് ഖാര്‍കീവില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ എന്ന വിദ്യാര്‍ഥി.
'ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന് ഉക്രൈനില്‍ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ദാരുണമായ വാര്‍ത്ത ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം.
'ഞാന്‍ ആവര്‍ത്തിക്കുന്നു, സുരക്ഷിതമായ ഒഴിപ്പിക്കലിന് തന്ത്രപരമായ പദ്ധതി കേന്ദ്രം തയാറാക്കണം. ഓരോ മിനിറ്റും വിലപ്പെട്ടതാണ്- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.