തൃശൂര്‍- കടലാശ്ശേരിയില്‍ വയോധികയെ ചെറുമകന്‍ കൊലപ്പെടുത്തിയത് ഒരു പവന്റെ വളയ്ക്ക് വേണ്ടി. കേസില്‍ ഗോകുലിനെ(32) പോലീസ് അറസ്റ്റ് ചെയ്തു. ആഭരണങ്ങള്‍ മോഷ്ടിക്കാനായി കൗസല്യയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കടലാശ്ശേരിയിലെ ഊമന്‍പിള്ളി കൗസല്യ(78)യെ മാര്‍ച്ച് 25-ന് വൈകീട്ട് ഏഴോടെയാണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. ഹൃദയാഘാതമെന്നായിരുന്നു ആദ്യം കരുതിയത് എങ്കിലും വളയും മാലയും കാണാത്തത് സംശയത്തിനിടയാക്കി.
കൗസല്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് രണ്ടാമത്തെ മകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവദിവസം കൗസല്യ താമസിക്കുന്ന വീട്ടിലെത്തിയ ഗോകുല്‍ സ്നേഹത്തോടെ പെരുമാറി വള പണയം വയ്ക്കാനായി ചോദിക്കുകയായിരുന്നു. എന്നാല്‍ മദ്യം വാങ്ങാനല്ലേ എന്ന ചോദിച്ച് വള നല്‍കിയില്ല.
തുടര്‍ന്ന് കൗസല്യയെ പിറകില്‍നിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറിയിരുന്ന് മൂക്കും വായയും പൊത്തിപ്പിടിച്ചു. ബഹളം വച്ചതോടെ തലയിണയെടുത്ത് മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൗസല്യയുടെ മരണം ഉറപ്പുവരുത്തിയശേഷം വളയും മാലയും ഊരിയെടുത്ത് സ്ഥലംവിട്ടു.