ഖാര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ന്യൂദല്‍ഹി- യുക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യന്‍ സൈന്യം ഖാര്‍കീവ് നഗരത്തില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. കര്‍ണാടക സ്വദേശി നവീന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. 

ഖാര്‍കീവിലും മറ്റിടങ്ങളിലുമുള്ള ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് റഷ്യയിലേയും യുക്രൈനിലേയും അംബാഡര്‍മാരുമായി വിദേശകാര്യ സെക്രട്ടറി ബന്ധപ്പെട്ടുവരികയാണ്. അംബാഡസര്‍മാരും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ബഗ്ചി അറിയിച്ചു.

Latest News