പ്രൊഫ. എന്‍.എ കരീം സ്മാരക പുരസ്‌കാരം ഷാനവാസ് പോങ്ങനാടിന് സമ്മാനിച്ചു

തിരുവനന്തപുരം- വിദ്യാഭ്യാസ മേഖലയില്‍ പ്രൊഫ. എന്‍.എ കരീമിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍.
പ്രൊഫ. എന്‍.എ കരീം സ്മാരക പുരസ്‌കാരം എഴുത്തുകാരന്‍ ഷാനവാസ് പോങ്ങനാടിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ തലത്തില്‍ തുട ങ്ങി ഉന്നത വിദ്യാഭ്യാസവും, അനൗപചാരിക വിദ്യാഭ്യാസും ഉള്‍പ്പെടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് എന്‍.എ കരീമെന്നും അദ്ദേഹം പറഞ്ഞു. ഇ.എം നജീബ് അധ്യക്ഷനായി. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, ഡോ. വല്‍സന്‍ തമ്പു, എം.എസ് ഫൈസല്‍ ഖാന്‍, നാസര്‍ കടയറ, എ. സുഹൈര്‍, കായംകുളം യൂനുസ്, ഷാനവാസ് പോങ്ങനാട്, പ്രൊഫ. സക്കറിയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Latest News