തൃശൂര്‍ - 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 24 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
ചേര്‍പ്പ് തളിക്കുളം വീട്ടില്‍ വിന്‍സന്റിനെയാണ് (46) തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായാണ് 24 വര്‍ഷം തടവുശിക്ഷ. പിഴയടക്കാത്ത പക്ഷം തടവുശിക്ഷ ഒരു വര്‍ഷം കൂടി കൂടുതല്‍ അനുഭവിക്കണം.
2013 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിക്കുകയും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമം 3, 4 പ്രകാരം 10 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിന്നും പോക്‌സോ നിയമം 9.10 പ്രകാരം 7 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയടക്കുന്നതിന്നും അതിക്രമിച്ചു കയറിയ തിന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 450 വകുപ്പ് പ്രകാരം 7 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയടക്കുന്നതിന്നുമാണ് ശിക്ഷാവിധി. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി.






