ഗുരുഗ്രാമില്‍ സ്‌ഫോടകവസ്തുശേഖരം, വീടു വളഞ്ഞ് പോലീസ്

ന്യൂദല്‍ഹി- ഗുരുഗ്രാമിലെ സെക്ടര്‍ 31ലെ ആളൊഴിഞ്ഞ വീട്ടില്‍ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗുഡ്ഗാവ് പോലീസ് തിരച്ചില്‍ നടത്തി.
ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും വിളിച്ചതിനെത്തുടര്‍ന്ന് പോലീസ് പ്രദേശം വളയുകയും സമീപത്തെ വീടുകളിലുള്ളവരോട് വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡിസിപി (ഈസ്റ്റ്), ഡിസിപി (ക്രൈം), ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, സെക്ടര്‍ 40 പോലീസ് സ്റ്റേഷനും സ്ഥലത്തെത്തിയിട്ടുണ്ട്.

രാവിലെ 9.30ഓടെ ആളൊഴിഞ്ഞ വീട്ടില്‍നിന്ന് ഗ്രനേഡ് കണ്ടെത്തിയതായി വിവരം ലഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News