കെ.പി.സി.സി പുനസ്സംഘടന നിറുത്തിവെക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം

തിരുവനന്തപുരം- കോണ്‍ഗ്രസ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട നടപടികളില്‍ അപാകതയുണ്ടെന്ന് കാണിച്ച് എം.പിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനസ്സംഘടന നിറുത്തിവയ്ക്കാന്‍ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നിര്‍ദേശം നല്‍കി. എം.പിമാരുടെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അടിയന്തരമായി പുനസ്സംഘടന നിറുത്തിവയ്ക്കണമെന്നുമാണ് താരിഖ് അന്‍വര്‍ കെ.പി.സി.സി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. പുനസ്സംഘടനയില്‍ ആര്‍ക്കാണ് അതൃപ്തിയുള്ളതെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് സുധാകരന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

എല്ലാവിഭാഗം ആളുകളുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഡി.സി.സി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് സുധാകരന്‍-ചെന്നിത്തല, വി.ഡി സതീശന്‍- കെ.സി വേണുഗാപാല്‍ എന്നിങ്ങനെ രണ്ട് അച്ചുതണ്ടുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

 

 

Latest News