പോലീസ് കമ്മീഷണറും  വിദ്യാര്‍ഥിയും; വീഡിയോ വൈറലായി

ബംഗളൂരു- പോലീസ് കമ്മീഷണറും സ്‌കൂള്‍ വിദ്യാര്‍ഥിയും സല്യൂട്ട് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വിദ്യാര്‍ഥിയുടെ സല്യൂട്ടിന് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ടി. സുനില്‍ കുമാര്‍ ഐപിഎസ് തിരിച്ച് സല്യട്ട് നല്‍കുന്നതാമ് വീഡിയോ. 
ബംഗളൂരു സിറ്റി പോലീസ് ഫെയ്‌സ് ബുക്ക് പേജില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ രണ്ട് ലക്ഷത്തോളം പേര്‍ കണ്ടു. 1900 പേര്‍  ഷെയര്‍ ചെയ്തു. 
ഒരു യൂനിഫോം മറ്റൊരു യൂനിഫോമിനു നല്‍കുന്ന ആദരവെന്നാണ് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പോലീസ് കമ്മീഷണര്‍ ടി. സുനില്‍ കുമാറും സ്‌കൂള്‍ വിദ്യാര്‍ഥിയും പരസ്പരം ആദരിക്കുന്നു. ആദരവിന്റേയും അച്ചടക്കത്തിന്റേയും അഭിമാന നിമിഷം. 
 

Latest News