Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് 106.50 രൂപ കൂട്ടി

കൊച്ചി- പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയില്‍ 2009 രൂപയാണ് പുതുക്കിയ വില. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഉക്രൈനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കൂട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് കൂട്ടി.

 

Latest News