കൊച്ചി- ചൈനയുടെ അധിനിവേശത്തിൽ രാജ്യം നഷ്ടപ്പെട്ടു വിവിധ രാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്ത ടിബറ്റൻ ജനതയെ പോലെയാണ് ഇപ്പോൾ ഉക്രൈൻ എന്നും അതിനാൽ തന്റെ പരിപൂർണ്ണ പിന്തുണ ഉക്രൈന് ആണെന്നും പ്രമുഖ ടിബറ്റൻ എഴുത്തുകാരനും ഫ്രീഡം ഫൈറ്റരും ആയ ടെൻസിൻ സ്യുന്ത്യു പറഞ്ഞു. ഫോർട്ട് കൊച്ചി ബീച്ചിൽ യുദ്ധത്തിന്റെ സഹചര്യത്തിൽ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയും അദ്യേഹത്തിന്റെ അടുത്ത സുഹൃത്തുമായ അമ്പിളി ഓമനക്കുട്ടൻ സംഘടിപ്പിച്ച റംഗ്‌സൻ(സ്വാതന്ത്ര്യം)എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്ത്യയിൽ മാത്രമാണ് ജനാധിപത്യ സ്വാതന്ത്ര്യം നിലനിൽക്കുന്നതെന്നും ചൈനയിൽ ആളുകൾക്ക് നമ്പറുകൾ ഇട്ട് അവരെ സി.സി.ടി.വിയിൽ എന്ന പോലെ ചൈനീസ് ഗവണ്മെന്റ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പിളി ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. പൊതു പ്രവർത്തകരായ ഷാജി, പ്രേം ബാബു,സലിം ഷുക്കൂർ എന്നിവർ സംസാരിച്ചു.






