Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ വ്യതിയാനം തടയാനുള്ള വഴികള്‍ വേദങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി മോഡി

ന്യൂദല്‍ഹി- കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ വേദങ്ങള്‍ വായിച്ചാല്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് പ്രഥമ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മോഡിയുടെ അവകാശവാദം. 'ലോകത്തിന്റെ ആത്മാവായാണ് സൂര്യനെ വേദങ്ങള്‍ കാണുന്നത്. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികള്‍ക്കായി ഈ പുരാതന ആശയങ്ങളിലേക്ക് നോക്കേണ്ടതുണ്ട്,' മോഡി പറഞ്ഞു.
ഇന്ത്യയും ഫ്രാന്‍സും സംയുക്തമായാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് സമ്മേളനം നടത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി മോഡി എന്നിവര്‍ ചേര്‍ന്ന് സമ്മേളനം ഉല്‍ഘാടനം ചെയ്തു.
പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വന്ന് സൗരോര്‍ജ്ജം ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്. സൂര്യപ്രകാശം ലഭ്യത ഏറെയുള്ള 121 രാജ്യങ്ങളാണ് ഇതിലുള്ളത്. 

Latest News