കാലിക്കറ്റില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ മാര്‍ച്ചില്‍

മലപ്പുറം- കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അനുവദിച്ചിട്ടുള്ള മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസ്  മാര്‍ച്ചില്‍  പ്രവര്‍ത്തനം ആരംഭിക്കും. ചെയറിന്റെ ഡോണര്‍ ഓര്‍ഗനൈസേഷനായ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെയര്‍മാന്‍ സി ഹരിദാസ് അധ്യക്ഷത വഹിച്ചു.
ചെയറിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി സര്‍വകലാശാലയുടെ സ്ഥാപന ഘട്ടത്തില്‍ ആസ്ഥാനകാര്യാലയം പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം ഇതിനായി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
മലപ്പുറം കോട്ടപ്പടിയില്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടത്തില്‍ സജ്ജീകരിച്ചുവരുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ തുറന്നു കൊടുക്കുമെന്നും യോഗത്തില്‍ അറിയിച്ചു. 300 പേര്‍ക്ക് ഇരിപ്പിടമുള്ള പുറത്തുള്ളവര്‍ക്കും ചെറിയ വാടകയില്‍ നല്‍കും.
പി.ടി തോമസ്, എം. വിജയകുമാര്‍ എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
റിയാസ് മുക്കോളി, വി.കെ അജിത്കുമാര്‍, വീക്ഷണം മുഹമ്മദ്, ഒ. രാജന്‍, എം. ശിവരാമന്‍ നായര്‍, ബി. കെ. കുഞ്ഞുഹാജി, കുഞ്ഞാവ ഹാജി താനൂര്‍, പി.കെ. നൗഫല്‍ ബാബു, മൂസ്സ എടപ്പനാട്, സി. ഉമ്മര്‍ കുരിക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Latest News