കറുപ്പ് നിറത്തിലുള്ള തട്ടമിട്ടു, വിദ്യാര്‍ഥിനികളെ മര്‍ദിച്ച കായികാധ്യാപകന്‍ റിമാന്റില്‍

കണ്ണൂര്‍- നിര്‍ദ്ദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിക്കാതെയെത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ഥിനികളെ മര്‍ദിച്ച അധ്യാപകന്‍ റിമാന്‍ഡില്‍. തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകന്‍ മാലൂര്‍ സ്വദേശി നിധിനെ ആണ് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ലേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
സ്‌കൂളില്‍ യൂണിഫോമില്‍ നിര്‍ദ്ദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ലന്ന് ആരോപിച്ച് മര്‍ദിച്ചെന്നാണ് അധ്യാപകനെതിരെയുള്ള പരാതി. വെള്ള ശിരോവസ്ത്രത്തിന് പകരം കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തായതാണ് അധ്യാപകനെ പ്രകോപിതനാക്കിയത്. കണ്ണിന് പരിക്കേറ്റ വിദ്യാര്‍ഥിനി കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

 

 

Latest News