ലക്ഷദ്വീപില്‍ ആദ്യമായി പെട്രോള്‍ പമ്പ്; സന്തോഷം പങ്കിട്ട് അബ്ദുളളക്കുട്ടി

കവരത്തി- ആദ്യമായി ലക്ഷദ്വീപില്‍ ഒരു പെട്രോള്‍പമ്പ് സ്ഥാപിച്ചതിന്റെ സന്തോഷം പങ്കുവച്ച് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുളളക്കുട്ടി. കവരത്തിയില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ ഡിപ്പോയും പമ്പും ചൊവ്വാഴ്ച മുതലാണ് തുടങ്ങുക.

കേരളത്തില്‍ ലഭിക്കുന്നതിലും മൂന്ന് രൂപ കുറവിലാകും ദ്വീപിലുളളവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കുകയെന്നും ഇതിന് കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അബ്ദുളളക്കുട്ടി പറയുന്നു. 130 രൂപ ലിറ്ററിന് വിലവരുന്ന പെട്രോളും ഡീസലും വാങ്ങാന്‍ ഇനി 100 രൂപയില്‍ താഴെനല്‍കിയാല്‍ മതിയെന്നും അബ്ദുളളക്കുട്ടി അറിയിക്കുന്നു.

 

Latest News