സി.പി.എം സംസ്ഥാന സമ്മേളനം: ഇതാദ്യമായി സൗദി പ്രവാസി പ്രതിനിധികള്‍

ജിദ്ദ- എറണാകുളത്ത് നാളെ ആരംഭിക്കുന്ന സി. പി. എം സംസ്ഥാന സമ്മേളന പ്രതിനിധികളായി ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ദമാം നവോദയ മുന്‍ രക്ഷാധികാരി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. സംഘടനാ റിപ്പോര്‍ട്ടിന്റെയും രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെയും ചര്‍ച്ചകളില്‍ പങ്കെടുത്ത് ഇവര്‍ക്ക് സംസാരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളില്‍നിന്ന് മൊത്തം 15 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്

സംസ്ഥാന സമ്മേളന പ്രതിനിധികളായി സൗദിയില്‍നിന്ന് ആദ്യമായാണ് പാര്‍ട്ടി പോഷക സംഘടനയുടെ സാരഥികള്‍ക്ക് ക്ഷണം ലഭിക്കുന്നത്. മാര്‍ച്ച് നാലിന് സമ്മേളനം സമാപിക്കും. പ്രവാസി പ്രശ്‌നങ്ങളിലും നോര്‍ക്ക, ലോക കേരള സഭ എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, ആവശ്യമായ മാറ്റം സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ സമര്‍പ്പിക്കുമെന്ന് ഷിബു തിരുവനന്തപുരം അറിയിച്ചു. ഉക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവാസി പ്രശ്‌നങ്ങളുടെ ചര്‍ച്ചയ്ക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്നും ഷിബു പറഞ്ഞു.

 

Latest News