ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണം; തലയ്ക്ക് അടിയേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി- കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ അടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കിഴക്കമ്പലം പഞ്ചായത്തിൽ ലൈറ്റണയ്ക്കൽ സമരത്തിനിടെയാണ് ദീപുവിന്റെ തലയ്ക്ക് അടിയേറ്റത്. കരൾ രോഗിയായിരുന്നു ദീപുവെന്നും ഇതാണ് മരണകാരണം എന്നുമായിരുന്നു നേരത്തെ സി.പി.എം കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. കൊലപാതകത്തിൽ പി.വി ശ്രീനിജൻ എം.എൽ.എക്ക് പങ്കുണ്ടെന്ന് ട്വന്റി20 ആരോപിച്ചു. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് കണ്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ശ്രീനിജൻ പറഞ്ഞു.
 

Latest News