പാതയോരങ്ങൾ കയ്യേറി സി.പി.എം സമ്മേളന കൊടി; വിമർശനവുമായി ഹൈക്കോടതി

കൊച്ചി- സി.പി.എം സംസ്ഥാന സമ്മേളനത്തിന് നടപ്പാതകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിച്ചതിന് എതിരെ ഹൈക്കോടതി. അപകടകരമായ രീതിയിൽ കൊടിതോരണങ്ങൾ സ്ഥാപിച്ച് ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. പാവപ്പെട്ടവർ ഹെൽമെറ്റ് വെച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നു. എന്നാൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് എന്തുമാകാം എന്ന അവസ്ഥയാണോയെന്നും കോടതി ചോദിച്ചു.
 

Latest News