സ്വര്‍ണത്തിനുവേണ്ടി മുത്തശ്ശിയെ കൊലപ്പെടുത്തിയ ചെറുമകന്‍ അറസ്റ്റില്‍

തൃശൂര്‍- വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മകന്റെ മകന്‍  ഗോകുലിനെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ കലാശേരിയില്‍ രണ്ടു ദിവസം മുമ്പാണ് 78 വയസ്സായ കൗസല്യയെ കൊലപ്പെടുത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണം തട്ടിയെടുത്തശേഷമായിരുന്നു കൊലപാതകം. കൗസല്യയുടെ മകന്റെ മകനാണ് ഗോകുല്‍.
ശ്വാസം മുട്ടിയാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. തനിച്ചു താമസിച്ചിരുന്ന സ്ത്രീയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണവളയും നഷ്ടപ്പെട്ടിരുന്നു. സ്ഥിരം മദ്യപനായ ഗോകുല്‍ ഇതിനായി പണം കണ്ടെത്താനാണ്  സ്വര്‍ണ വള തട്ടിയെടുത്തത്. ആദ്യം കൈകൊണ്ടും തുടര്‍ന്ന് തലയണ കൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു

 

Latest News