സൻആ- യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ കേസിന്റെ വിധി പറയൽ വീണ്ടും മാറ്റി. വധശിക്ഷ വിധിക്കെതിരെ നൽകിയ അപ്പീലിൽ ഇന്ന് വിധി പുറപ്പെടുവിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇത് വിധി പറയേണ്ട ന്യായാധിപൻ കോടതിയിൽ ഹാജരായില്ല. തുടർന്ന് വിധി പ്രസ്താവം മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തിയതി ഉടൻ അറിയിക്കും.