ഇന്ത്യയിലേക്കും തിരിച്ചും വിമാനങ്ങള്‍ക്ക് തുടരുന്ന വിലക്ക് നീട്ടി

ന്യൂദല്‍ഹി- ഇന്ത്യയുമായി എയര്‍ ബബിള്‍ കരാര്‍ ഇല്ലാത്ത രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടുന്നതായി ഡയരക്ടര്‍ ജനറല്‍ ഓഫി സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സര്‍ക്കുലറില്‍ പറയുന്നു. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അംഗീകരിക്കുന്ന പ്രത്യേക വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. വന്ദേഭാരത് സര്‍വീസുകളും എയര്‍ ബബിള്‍ കരാര്‍ സര്‍വീസുകളും തുടരും.

 

Latest News