ന്യൂദല്‍ഹി- റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവര്‍ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ഉക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകും.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികളടക്കം 20,000 ത്തോളം ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഒഴിപ്പിക്കല്‍ ആവശ്യമായത്. പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ ഉക്രൈനിലേക്ക് പ്രത്യേക വിമാനങ്ങള്‍ അയച്ചിട്ടുണ്ട്. ദിവസങ്ങളായി മുംബൈയിലും ദല്‍ഹിയിലും ചില വിമാനങ്ങള്‍ മടങ്ങിയെത്തി. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും വെള്ളവും ആവശ്യമാണ്. പലരും ബങ്കറുകളില്‍ കഴിയേണ്ട സാഹചര്യവും യോഗം വിലയിരുത്തി.






