Sorry, you need to enable JavaScript to visit this website.

യമനില്‍ മലയാളി നഴ്‌സിന്  വധശിക്ഷയില്‍  ഇളവ് ലഭിക്കുമോയെന്ന് ഇന്നറിയാം 

തിരുവനന്തപുരം- യമനിലെ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച  മലയാളി നഴ്‌സിന്  വധശിക്ഷയില്‍ ഇളവ് ലഭിക്കുമോയെന്ന് ഇന്നറിയാം 
ഇന്ന് യമന്‍ സമയം 11നാണ് (ഇന്ത്യന്‍ സമയം ഉച്ച 1.30)   നിര്‍ണായകമായ കേസില്‍ വിധി പ്രസ്താവിക്കുക.  2017 ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം
വധശിക്ഷയില്‍ ഇളവ് വേണമെന്ന നിമിഷയുടെ അപ്പീല്‍ അപേക്ഷ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്ന് കരുതുന്നതായി അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുന്‍പില്‍ തടിച്ചു കൂടിയിരുന്നു. വധശിക്ഷ ശരിവച്ചാല്‍ യെമന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്കു കേസ് സമര്‍പ്പിക്കാം. എന്നാല്‍, അവിടെ അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്. കൊല്ലപ്പെട്ടയാളുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. 
 

Latest News