വ്യാജ ബില്‍ ഉണ്ടാക്കി പണം തട്ടി; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

തൊടുപുഴ- വ്യാജ ബില്‍ ഉണ്ടാക്കി പണം തട്ടിയെടുത്ത കേസില്‍ പഞ്ചായത്തിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടവെട്ടി പഞ്ചായത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന തൊണ്ടിക്കുഴ ഈന്തുങ്കല്‍ ശരത് കുമാറിനെ(30) ആണ് 19,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തൊടുപുഴ എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാര്‍ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പഞ്ചായത്ത് കണ്ടെത്തിയതോടെ ഇയാളെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
50,000 രൂപയുടെ ബില്ലിന് പകരം 69,000 രൂപയുടെ വ്യാജ ബില്‍ ഉണ്ടാക്കി പണം തട്ടിയെടുത്തതായി പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സമാനമായി മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നത് പഞ്ചായത്ത് പരിശോധിച്ച് വരികയാണ്.

 

 

Latest News