കോവിഡ്;കേരളത്തിൽ കൂടുതൽ ഇളവുകൾ, തിയറ്ററുകളിൽ നൂറു ശതമാനം പ്രവേശനം

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്ന സഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവടങ്ങളിലും മുഴുവൻ സീറ്റുകളിലും ആളെ പ്രവേശിപ്പിക്കാം. പൊതുപരിപാടികൾക്ക് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. ഒരു സ്‌ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ചാണ് പ്രവേശനം അനുവദിക്കുക. 

Latest News