പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

പത്തനംതിട്ട- ബന്ധുക്കളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഏനാത്ത് നെടുമണ്‍ മാങ്കൂട്ടം പള്ളിയയ്യത്തു വീട്ടില്‍ ജോസഫ് മകന്‍ രാജു (29) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ രണ്ടുകേസ് രജിസ്റ്റര്‍ ചെയ്തു. 2019 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. അടുത്ത ബന്ധുക്കളായ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഗുരുതരമായ ലൈംഗികാതിക്രമം പ്രതി കാട്ടിയത്. പ്രതിയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം.  ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതപ്പെടുത്തിയതോടെ പ്രതി പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടക്കൊപ്പം എസ്.ഐ ടി. സുരേഷ്, എസ്.സി.പി.ഒ കിരണ്‍, സി.പി.ഒ മനൂപ് എന്നിവരുണ്ടായിരുന്നു.

 

Latest News