മോസ്‌കോ- ഉക്രൈനെ സഹായിക്കുന്നതിന് നിരവധി ലോക രാഷ്ട്രങ്ങൾ മുന്നോട്ടുവന്ന സഹചര്യത്തിൽ ആണവ സൈന്യത്തോട് അതീവ ജാഗ്രത പുലർത്താൻ റഷ്യൻ പ്രസിഡന്റ് വ്‌ളാമദിർ പുടിൻ ഉത്തരവിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി റഷ്യൻ പ്രതിരോധമന്ത്രിക്കും ചീഫ് ഓഫ് ദ ജനറൽ സ്റ്റാഫിനുമാണ് പുടിൻ ഉത്തരവ് നൽകിയത്.
പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക മേഖലയിൽ മാത്രമല്ല നമ്മുടെ രാജ്യത്തോട് സൗഹൃദപരമല്ലാത്ത സമീപനം സ്വീകരിക്കുന്നത്. ഉക്രൈനെ നിയമവിരുദ്ധമായി സഹായിക്കുകയാണ്. പ്രമുഖ നാറ്റോ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും നമ്മുടെ രാജ്യത്തിനെതിരെ ആക്രമണാത്മക പ്രസ്താവനകൾ അനുവദിക്കുകയാണെന്നും പുടിൻ ആരോപിച്ചു.