ന്യൂദൽഹി- എന്റെ മരണത്തിന് വേണ്ടി ചിലർ കാശിയിലെത്തി പ്രാർത്ഥിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വരാണസിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മോഡി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചിലർ എത്രത്തോളും താഴ്ന്നുവെന്ന് മനസിലായെന്നും മോഡി വ്യക്തമാക്കി. എന്റെ മരണത്തിന് വേണ്ടി കാശിയിൽ പ്രാർത്ഥിച്ചപ്പോൾ തനിക്ക് സന്തോഷം തോന്നിയെന്നും മോഡി പറഞ്ഞു. 'ഇതിന്റെ അർത്ഥം എന്റെ മരണം വരെ ഞാൻ കാശി വിടുകയോ അവിടുത്തെ ആളുകൾ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്നുമാണെന്നും മോഡി പറഞ്ഞു.