കീവ്- തെരുവുയുദ്ധം വ്യാപിച്ചതോടെ ഉക്രൈനിലെ മറ്റൊരു നഗരത്തിൽനിന്നും റഷ്യൻ സൈന്യത്തെ തുരത്തിയോടിച്ചതായി ഉക്രൈൻ. കാർകിവിൽനിന്ന് പൂർണമായും റഷ്യയെ തുരത്തിയെന്നും നഗരത്തിന്റെ നിയന്ത്രണം കയ്യിലാണെന്നും ഉക്രൈൻ അറിയിച്ചു. റഷ്യൻ സൈന്യത്തെ നഗരത്തിൽനിന്ന് തുടച്ചുനീക്കിയതായും ഉക്രൈൻ വ്യക്തമാക്കി. കീവിൽ നിലവിൽ റഷ്യൻ സൈന്യമില്ലെന്ന് ഉക്രൈൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, റഷ്യക്കെതിരെ ഉക്രൈൻ യുദ്ധക്കുറ്റങ്ങൾ പരിഗണിക്കുന്ന രാജ്യാന്തര കോടതിയെ സമീപിച്ചിട്ടുണ്ട്. ചർച്ചയാകാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ടെങ്കിലും ബെലാറസിൽ ചർച്ച സാധ്യമല്ലെന്ന് ഉക്രൈൻ വ്യക്തമാക്കി. ഉക്രൈനെ അക്രമിക്കാൻ റഷ്യ കടന്നുവന്നത് ബെലാറസ് വഴിയായിരുന്നു.






