Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുറൈഫില്‍ ഫാല്‍ക്കണ്‍ ഫെസ്റ്റിവലിന് വന്‍ ജനപങ്കാളിത്തം

തുറൈഫ്- ഏഴാമത് ഫാല്‍ക്കണ്‍ ഫെസ്റ്റിവല്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആയിരങ്ങള്‍ക്ക് ഉത്സവമായി മാറിയിരിക്കുകയാണ്. ഒന്നാം ദിവസം തന്നെ പതിനായിരം സന്ദര്‍ശകര്‍ വന്നുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. പുരുഷന്മാര്‍ക്ക് പുറമെ ആയിര കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ദിവസം തോറും മത്സരങ്ങള്‍ ആസ്വദിക്കാനും  സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും എത്തികൊണ്ടിരിക്കുന്നത്.അക്ഷരാര്‍ഥത്തില്‍ ഉത്സവമാണ്. പ്രശസ്തരായ ഗയാകന്മാരായ സാനി ദഹ്‌മശി, അഹമ്മദ് ദൂവൈസരി ശ്രോതാക്കള്‍ക്ക് വലിയതോതില്‍ ഹരം  പകര്‍ന്നു.അപ്രകാരം  ദേശ ഭക്തി ഗാനങ്ങളും ഗസലുകളും കോര്‍ത്തിണക്കിക്കികൊണ്ടുള്ള ധീരതയും ആവേശവും ഔന്നിത്യവും സ്ഫുരിക്കുന്ന കവിതകള്‍ കൊണ്ട് ആയിരങ്ങളെ കയ്യിലെടുക്കാനും അത്ഭുതപ്പെടുത്താനും കവി സുല്‍ത്താന്‍ ഹുവൈറിന് സാധിച്ചു. ഫാല്‍ക്കണ്‍ ഫെസ്റ്റിവലില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊരിനം പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നിര്‍മ്മാണവുമാണ് .ധാരാളം പേരാണ്  ഇത്തരം സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നത് .പുതിയ തലമുറക്ക്  പഴയ രീതിയിലുള്ള ഭക്ഷ്യ വസ്തുക്കളും  നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വസ്തുക്കളുടെ പ്രദര്‍ശനവും കൗതുകം സൃഷ്ടിച്ചു.ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ചുള്ള വ്യത്യസ്തമായ അറിവുകളും പൈതൃകമായി അറബ് വംശജര്‍ക്കിടയില്‍ അതിന്റെ സ്വാധീനവും വിളിച്ചോതുന്ന പ്രദര്‍ശന സ്റ്റാളുകളിലും ജനത്തിരക്കുണ്ട്.ആരോഗ്യ വകുപ്പിന്റെ പ്രത്യേക വിഭാഗം സാദാ സമയവും സേവനം നല്‍കുന്നുണ്ട്.സൗദി സൊസൈറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് വിഭാഗം സദാ സമയവും പ്രവര്‍ത്തിക്കുന്നു.മേള തുറൈഫിലെ വ്യാപാര വാണിജ്ജ്യ രംഗത്തും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

 

Latest News