കേരളവികസനത്തിന് പുതിയ നയരേഖയുണ്ടാക്കാന്‍ സി.പി.എം

കൊച്ചി-ഭാവികേരളത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്ന പുതിയ നയരേഖ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരി്പ്പിക്കും. അടുത്ത 25 വര്‍ഷത്തെ വികസന പദ്ധതികള്‍ സംബന്ധിച്ചായിരിക്കും രൂപരേഖ തയ്യാരാക്കുക. കേരളത്തില്‍ എല്‍ ഡി എഫിന് ആദ്യമായാണ് തുടര്‍ഭരണം കിട്ടിയിരിക്കുന്നത്. എല്‍ ഡി എഫില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷക്കനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും കൂടുതല്‍ ജനപിന്തുണയാര്‍ജിക്കുന്നതിനും ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി ഇടതുപക്ഷത്തെ മാറ്റിയെടുക്കുന്നതിനും. സി പി എമ്മിനെ കൂടുതല്‍ ബഹുജനപിന്തുണയുള്ള പാര്‍ട്ടിയാക്കി മാറ്റുന്നതിനും ഉദ്ദേശിച്ചാണ് നയരേഖ തയ്യാറാക്കുന്നത്. ഇത്തരത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിന്  ഗവണ്‍െമെന്റിന്റെ പ്രവര്‍ത്തനം പ്രധാനമാണ്. ആദ്യ പിണറായി സര്‍ക്കാരിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്താണെന്ന് സമ്മേളനം ചര്‍ച്ച ചെയ്യും. സി പി എം തയ്യാറാക്കുന്ന രൂപരേഖ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് എല്‍ ഡി എഫാണ് നയരേഖക്ക് അന്തിമ രൂപം നല്‍കുക. ഇക്കാര്യത്തില്‍  പര്‍ട്ടിയുടെ കാഴ്ചപ്പാടാണ് സമ്മേളനം രൂപപ്പെടുത്താന്‍ പോകുന്നത്.
പാര്‍ട്ടിയുടെ പ്രത്യയശാത്രകാഴ്ചപ്പാടുകളില്‍ ഉറച്ചു നിന്നുള്ള വികസന പരിപാടികളാണ് നടപ്പാക്കുക. സ്വകാര്യമൂലധനം കൂടുതലായി കേരളത്തിലേക്ക് വരേണ്ടതായുണ്ട്. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മളനം ഒരു വകസന രേഖ അംഗീകരിച്ചിരുന്നു. ആ കാഴ്ചപ്പാണ് ഇലക്ഷന്‍ മാനിഫെസ്റ്റോ ആയി അവതരിപ്പിച്ചത്. സ്വകാര്യമൂലധനം കൂടി ആവശ്യമായി വരുമെന്ന് കണ്ടാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ആരംഭിച്ചത്. കൂടുതല്‍ പേര്‍ മുതല്‍ മുടക്കാന്‍ തയ്യാറായില്ല. ഇന്ന് അന്തരീക്ഷം മാറി. കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് ധാരാളം പേര്‍ മുന്നോട്ടുവരുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതും സംസ്ഥാന താല്‍പര്യങ്ങള്‍ ഹനിക്കാത്തതുമായ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കണമെന്നാണ് ഉദ്ദേശിക്കുന്നത്.
കേരളത്തില്‍ പുതിയ സ്വകാര്യ യൂണിവഴ്‌സിറ്റികള്‍ക്ക് അനുമതി നല്‍കുന്നതും ചര്‍ച്ച ചെയ്യും. നിലവില്‍ യു ജി സി അംഗീകാരത്തോടെ ജെയിന്‍ യൂണിവേഴ്‌സിറ്റി പോലുള്ള സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടിയരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

 

 

Latest News