തലമുറമാറ്റത്തിനൊരുങ്ങി സി.പി.എം നേതൃനിര, സംസ്ഥാന സമ്മേളനത്തോടെ യുവഊര്‍ജം പ്രസരിക്കും

കൊച്ചി - സി പി എം നേതൃനിരയിലുള്ള വൃദ്ധനേതാക്കളുടെ തലകള്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിയുന്നതോടെ കൂട്ടത്തോടെ ഉരുളും. തലമുറ മാറ്റത്തിനൊരുങ്ങുന്ന സി പി എം 75 വയസ് പിന്നിട്ടവരെയെല്ലാം ഒഴിവാക്കാനാണ് ഒരുങ്ങുന്നത്. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാമ് സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായ പരിധി നടപ്പാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഇതോടെ കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നുവരും. പിണറായി അടക്കം സുപ്രധാന ചുമതലകള്‍ വഹിക്കുന്ന നേതാക്കള്‍ക്ക് ഇളവ് ലഭിക്കും. വനിതാ പ്രാതിനിധ്യവും വര്‍ധിപ്പിക്കാനാണ് ശ്രമമുണ്ട്.
പ്രായപരിധി നടപ്പാക്കുന്നതോടെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ അതോടെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയില്ലെന്നും അവര്‍ക്ക് സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട സുപ്രധാന ചുമതലകള്‍ നല്‍കുമെന്നും കോടിയേരി വിശദീകരിച്ചു. അവരെല്ലാംചേര്‍ന്ന് വളര്‍ത്തിയ പ്രസ്ഥാനമാണിത്. അവരെ ആരെയും ഒഴിവാക്കില്ല. കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് മാത്രം. പ്രായപരിധി സംബന്ധിച്ച പാര്‍ട്ടി ഭരണഘടനാ ഭേദഗതി സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

 

 

Latest News