കീവ്- റഷ്യയുമായി ചർച്ചക്ക് ഒരുക്കമാണെന്നും എന്നാൽ ബെലാറസിൽ ചർച്ചക്ക് തയ്യാറല്ലെന്നും ഉക്രൈൻ പ്രസിഡന്റ് വ്‌ളോദമിർ സെലാൻസ്‌കി. ഉക്രൈന് എതിരായ ആക്രമണത്തിന് റഷ്യ ഉപയോഗിച്ച സ്ഥലമാണ് ബെലാറസെന്നും അവിടെ ചർച്ച പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. വാഴ്‌സോ, ബ്രാറ്റിസിൽവ, ബുഡാപെസ്റ്റ്, ഇസ്താംബുൾ, ബാകു എന്നിവടങ്ങളിൽ ചർച്ചയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.