ആറ് നില കെട്ടിടത്തില്‍ നിന്ന് വീണു  വിതുരയില്‍ 12 വയസുകാരന്‍  മരിച്ച നിലയില്‍

തിരുവനന്തപുരം- ആറ് നില കെട്ടിടത്തില്‍ നിന്ന് വീണു വിതുരയില്‍ 12 വയസുകാരന്‍  മരിച്ച നിലയില്‍.  കണ്ണൂര്‍ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകന്‍ ദത്തന്‍ ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു അപകടം സംഭവിച്ചത്. ഐസറിലെ ജീവനക്കാരുടെ ആറ് നില ക്വാട്ടേഴ്‌സില്‍ നിന്ന് വീണായിരുന്നു മരണം. ക്വാട്ടേഴ്‌സിലെ മുറിയുടെ ജനലിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
 

Latest News