കൊച്ചി- സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് മാര്‍ച്ച് ഒന്നിന് എറണാകുളം മറൈന്‍ഡ്രൈവില്‍ കൊടിയേറും. പ്രത്യേകം സജ്ജമാക്കിയ ബി രാഘവന് നഗറില്‍ പ്രതിനിധി സമ്മേളനം മാര്‍ച്ച് ഒന്നിന് രാവിലെ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബൃന്ദാകാരാട്ട്, എം എ ബേബി ജി രാമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 450 ലധികം പ്രതിനിധികള്‍ പങ്കൈടുക്കും. മാര്‍ച്ച് രണ്ടിന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന് അടക്കമുള്ളവര്‍ പങ്കെടുക്കും. മാര്‍ച്ച് 3ന് സാംസ്കാരിക സംഗമം എം എ ബേബി ഉദ്ഘാടനം ചെയ്യും. എം കെ സാനുമാസ്റ്റര്‍ മുഖ്യപ്രഭാഷണം ന കവി സച്ചിദാനന്ദന്, ബി ഉണ്ണികൃഷ്ണന് സുനില്‍ പി ഇളയിടം തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ച്ച് നാലിന് രാവിലെ പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും. വൈകീട്ട് പൊതുസമ്മേളനം ഇ ബാലാനന്ദന്‍നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പരമാവധി രണ്ടായിരം പേര്‍ക്കായിരിക്കും ഇരിപ്പിടമൊരുക്കുക.
സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ കലാ പരിപാടികളും അരങ്ങേറും. മാര്‍ച്ച് ഒന്നിന് രാത്രി കെ പി എ സിയുടെ വിഖ്യാതമായ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'-യുടെ അവതരണമുണ്ടാകും. മാര്‍ച്ച്് രണ്ടിന് രാജേഷ് ചേര്‍ത്തല, ബിജു മുരാരി എന്നിവരുടെ ഫ്യൂഷന്‍ സംഗീതം, ഇതിഹാസം നാടകം, മാര്‍ച്ച് 3ന് പ്രൊഫ. പി സുബ്രഹ്്മണ്യവും വി വി എസ് മുരാരിയും ചേര്‍ന്ന നയിക്കുന്ന വയലില്‍ കച്ചേരി, എ കെ ജിയുടെ സമരജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സംഗീതശില്പം, ഇടക്കൊച്ചി സലിംകുമാറിന്റെ നേത്രദാമിലെ കൂനന്‍ കഥാപ്രസംഗം എന്നിവയുണ്ടാകും.
ഇതുസംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പി രാജീവ്, സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്, എം കെ സാനുമാസ്റ്റര്‍, എസ് ശര്‍മ, എം സി ജോസഫൈന്, കെ ചന്ദ്രന്‍പിള്ള, ഗോപി കോട്ടമുറിക്കല്‍, എം സ്വരാജ് എന്നിവര്‍ പങ്കെടുത്തു.






