ഒറ്റപ്പാലം- ലക്കിടിയില്‍ ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു. പാലപ്പുറം സ്വദേശി അജിത്ത്കുമാര്‍, ഭാര്യ വിജി, വിജിയുടെ മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മരിച്ചത്. കരയില്‍ ഇവരുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയത്. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.