ബാലികയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്തംഗം പിടിയില്‍

കണ്ണൂര്‍- ഗ്രാമപ്പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗം പോക്സോ കേസില്‍ അറസ്റ്റിലായി. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗവും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കണ്ണാടിപ്പറമ്പ് കണിയാറക്കല്‍ വീട്ടില്‍ ഹസീബ് (36) ആണ് അറസ്റ്റിലായത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെണ്‍കുട്ടികള്‍ ചാടിപ്പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാളുടെ പരാതിയിലാണ് ഇയാളെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ്ചെയ്തത്.

അച്ഛന്റെകൂടെ മദ്യപിക്കാനെത്തിയ പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ പരാതി. ചാടിപ്പോയ കുട്ടികളെ ചേവായൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Latest News