ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍; അതുല്യ സ്മാരകത്തിന് ആശംസ നേര്‍ന്ന് മുനവ്വറലി തങ്ങള്‍

മലപ്പുറം- തിരൂരില്‍ നിര്‍മാണം പൂര്‍ത്തിയ ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് ആശംസ നേര്‍ന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍.

https://www.malayalamnewsdaily.com/sites/default/files/2022/02/26/shihabone.jpg

ഫെയ്‌സ് ബുക്ക് പോസ്റ്റ്


പിതാവിന്റെ പേരിലുള്ള ഏറ്റവും അതുല്യവും മനോഹരവുമായ  സ്മാരകമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റല്‍ സമുച്ചയമായാണ് തിരൂരില്‍ ഉയര്‍ന്നിരിക്കുന്നത്.ജീവിതം അശരണരായ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ വേണ്ടി സമര്‍പ്പിച്ച പ്രിയ പിതാവിന്റെ ഓര്‍മ്മകളോട് നീതി പുലര്‍ത്തുന്ന മഹത്തായ സ്മാരകമായി ഈ ആതുരാലയം മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.
ഈ ദൗത്യം ഏറ്റെടുത്ത് നിര്‍വഹിച്ച അബ്ദുറഹ്മാന്‍ രണ്ടത്താണിയോടും തിരൂര്‍ ഇബ്രാഹിം ഹാജിയോടും മറ്റ് ഭാരവാഹികളോടും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.സര്‍വ്വശക്തന്‍ അവരുടെ സമര്‍പ്പണത്തോടെയുള്ള  അധ്വാനത്തിന് അര്‍ഹമായ പ്രതിഫലം നല്കുമാറാവട്ടെ..

 

Latest News