Sorry, you need to enable JavaScript to visit this website.

ഉക്രൈന്‍ 3500 റഷ്യന്‍ സൈനികരെ  വധിച്ചു, 102 ടാങ്കറുകള്‍ തകര്‍ത്തു

കീവ്- ഇപ്പോള്‍ യുദ്ധം ഏകപക്ഷീയമല്ല. 3500 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും  102 ടാങ്കറുകള്‍ തകര്‍ത്തുവെന്നും ഉക്രൈന്‍. 
 536 സൈനിക വാഹനങ്ങളാണ് ഇതുവരെ ഉക്രൈന്റെ പ്രതിരോധത്തില്‍ റഷ്യയ്ക്കു നഷ്ടമായതെന്നും സൈന്യം പറയുന്നു. അതിനിടെ കരിങ്കടലില്‍ ജപ്പാന്റെ ചരക്കു കപ്പലിനു നേര്‍ക്കു ഷെല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഉക്രൈന്‍ തീരത്ത് ജാപ്പനീസ് കപ്പല്‍ ആക്രമിക്കപ്പെട്ടതായി ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ഉക്രൈന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്കന്‍ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു.ആയുധങ്ങള്‍ ഉള്‍പ്പെടെസുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളര്‍ ആണ് അനുവദിച്ചിട്ടുള്ളത്. സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളര്‍ നല്‍കാനും തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു.

Latest News