Sorry, you need to enable JavaScript to visit this website.

ഉക്രൈനില്‍നിന്ന് ദല്‍ഹിയിലെത്തുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം-ഉക്രൈനില്‍നിന്ന് ഒഴിപ്പിച്ച് ദല്‍ഹി, മുംബൈ വിമാനങ്ങളിലെത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  ഇന്ത്യയിലെ നഗരങ്ങളിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മടങ്ങിയെത്തുന്ന മലയാളികളെ സംസ്ഥാനം സൗജന്യമായി ദല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ മലയാളികള്‍ക്ക് വേണ്ട താമസ സൗകര്യം ഒരുക്കുമെന്നും  ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി അറിയിച്ചു. കേരള ഹൗസിലാണ് താമസ സൗകര്യം ഒരുക്കുക. ഉെ്രെകനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് ഉച്ചയോടെ എത്തുമെന്നാണ് കരുതുന്നത്.  തിരിച്ചെത്തുന്നവരില്‍ 17 മലയാളികളുണ്ട്.

 

Latest News