ഭാര്യയെ ചേര്‍ത്തുപിടിച്ച് ബോംബ് പൊട്ടിച്ചു, ഇരുവരും മരിച്ചു

അഹമ്മദാബാദ്- ഗുജറാത്തില്‍ 45 കാരന്‍ ഭാര്യയെ കെട്ടിപ്പിടിച്ച് ബോംബ് പൊട്ടിച്ചു. അരാവല്ലിയിലെ ഗ്രാമത്തിലാണ് സംഭവം. ഭാര്യയും മകനും പിണങ്ങിപ്പോയതിനു പിന്നാലെ അവരുടെ വീട്ടിലെത്തിയാണ് 45 കാരന്റെ ആത്മഹത്യ.

മദ്യപിച്ച് സ്ഥിരം കലഹമുണ്ടാക്കുന്ന ഇയാളുടെ ശല്യം സഹിക്കാനാവാതെയാണ് 40 കാരി മകനേയും കൂട്ടി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നതെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ സ്‌ഫോടക വസ്തു ഒളിപ്പിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ ചേര്‍ത്തുപിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

 

Latest News