Sorry, you need to enable JavaScript to visit this website.

എണ്‍പതിലേറെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യക്കാരന്‍ ഡോക്ടറെ ബ്രിട്ടനില്‍ വിചാരണ ചെയ്യുന്നു

മാഞ്ചസ്റ്റര്‍- എണ്‍പതിലേറെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യക്കാരന്‍ ഡോക്ടറെ ബ്രിട്ടനില്‍ വിചാരണ ചെയ്യുന്നു. മുപ്പത്തിയഞ്ചു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ എണ്‍പതിലധികം ലൈംഗികാതിക്രമങ്ങള്‍ നടത്തിയ ഇന്ത്യക്കാരനായ ്‌ഡോക്ടര്‍ കൃഷ്ണ സിംഗാ (72)ണ്  വിചാരണ നേരിടുന്നത്.  1983 നും 2018 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കോട്ട് ലന്‍ഡ് നോര്‍ത്ത് ലനാര്‍ക്ക്‌ഷെയറിലെ മെഡിക്കല്‍ പ്രാക്ടീസിനിടെയാണ് പീഡനങ്ങള്‍ നടന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ചും കൃഷ്ണ സിംഗ് പീഡിപ്പിച്ചതായി ഒരു സ്ത്രീ ആരോപണം ഉന്നയിച്ചു. ലൈംഗികാതിക്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ കൃഷ്ണ സിംഗിന് മേല്‍ ചുമത്തിയിട്ടുണ്ട്.2019 ജൂണില്‍ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയില്‍ നടന്ന വിചാരണയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സിംഗ് നിഷേധിച്ചിരുന്നു. എട്ട് ആഴ്ച നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള വിചാരണയായിരിക്കും ഇത്. 1976 നവംബറിന്‍ ലണ്ടനിന്‍ ഡോക്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് 1974ല്‍ ഇന്ത്യയിലെ പട്‌നയില്‍ നിന്നാണ് സിംഗ് മെഡിക്കല്‍ ബിരുദം നേടിയത്. 1983ല്‍ നോര്‍ത്ത് ലാനാര്‍ക്‌ഷെയറിലെ കോട്ട്ബ്രിഡ്ജില്‍ ജോലിയില്‍ പ്രവേശിച്ചു. 2018 വരെ അവിടെ തുടര്‍ന്നു. ഈ കാലയളവിലാണ് തന്റെ അടുത്തെത്തിയ സ്ത്രീകളെയും കുട്ടികളെയും സിംഗ് പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം.2018 ഫെബ്രുവരിയില്‍, പീഡനത്തിനിരയായ ഒരാളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 1990നും 2004നും ഇടയില്‍ പീഡനത്തിനിരയായ അഞ്ചു പേര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി കുറ്റപത്രത്തിലുണ്ട്. 
 

Latest News