Sorry, you need to enable JavaScript to visit this website.

അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് പിടിച്ചത് ആയിരം കോടിയിലേറെ രൂപ

ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് പിടിച്ചെടുത്തത് ആയിരം കോടിയിലേറെ രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നാണ് ഇത്രയും പണം പിടിച്ചെടുത്തത്.
ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് പഞ്ചാബില്‍നിന്നാണ്- 510.91 കോടി.
അഞ്ചാംഘട്ട വോട്ടെടുപ്പില്‍ എത്തിനില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍നിന്ന് 307.92 കോടി രൂപയാണ് പിടിച്ചത്.
പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഇതിനകം വോട്ടെടുപ്പ് പൂര്‍ത്തിയായി.

 

Latest News