കൊച്ചി- സംസ്ഥാനത്ത് സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക കൂടിച്ചേരലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി തള്ളി. ഹരജിക്കാരനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ന്യായാധിപര്‍ ആരുടെയും കളിപ്പാവകളല്ല. വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയുടെ സമയം പാഴാക്കരുതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ശാസിച്ചു. ഹരജി പിന്‍വലിക്കാനായി കോടതി തള്ളി.
സി.പി.എം സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജാണ് 50ലധികം പേര്‍ കൂടിച്ചേരുന്നത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. കാസര്‍കോട് 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജനുവരി 21ലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തു മൊത്തമായി നടപ്പാക്കണമെന്നായിരുന്നു ആവശ്യം.






