സൗദി സ്ഥാപക ദിനം - ആകാശത്ത് രാജാവിന്റെയും കിരീടാവകാശിയുടെയും ചിത്രം തെളിഞ്ഞു

റിയാദ്- സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ റിയാദില്‍ നടന്ന ലൈറ്റ് ഷോയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ചിത്രങ്ങള്‍ ആകാശത്ത് തെളിച്ചു. ദേശീയ പതാകയുടെ ഇരുഭാഗങ്ങളിലുമായാണ് ഇവരുടെ ചിത്രം ലൈറ്റ് ഷോയുടെ ഭാഗമായി ആകാശത്ത് തെളിഞ്ഞത്. 
റിയാദില്‍ വൈകീട്ട് അഞ്ചു മണിക്കും രാത്രി പത്ത് മണിക്കുമാണ് ഡ്രോണുകളുടെ പ്രകടനവും വെടിക്കെട്ടും അരങ്ങേറിയത്. ഇത് വീക്ഷിക്കാനായി ദര്‍ഇയയില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിരുന്നു.

Latest News