വാഷിംഗ്ടണ്‍- കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിന് നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാന് (എന്‍.ബി.പി) യു.എസ് 55 ദശലക്ഷം ഡോളര്‍ പിഴ ചുമത്തി. പാക് സമ്പദ്വ്യവസ്ഥക്ക് താങ്ങാനാവാത്ത നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാന് യു.എസ് 55 മില്യണ്‍ യു.എസ് ഡോളര്‍ പിഴ ചുമത്തിയത്. പാക് സെന്‍ട്രല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ അനുബന്ധ സ്ഥാപനമാണ് എന്‍.ബി.പി.
പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ റഷ്യ സന്ദര്‍ശിച്ചതിന് പ്രതികാരമായാണ് അമേരിക്കന്‍ നടപടിയെന്നാണ് കരുതപ്പെടുന്നത്.
ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അമേരിക്ക ആരോപിക്കുന്നു.