രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, 45 കാരന്‍ പോക്‌സോ കേസില്‍ അകത്ത്

പയ്യന്നൂര്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുപുഴ കോഴിച്ചാല്‍ സ്വദേശി വി.കെ.അജിത് കുമാറിനെ (45) യാണ് ചെറുപുഴ എസ്.ഐ, എം.പി. ഷാജി അറസ്റ്റു ചെയ്തത്.
മൂന്ന് ദിവസം മുമ്പാണ് രണ്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴിയെടുത്ത ചെറുപുഴ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കഴിഞ്ഞ രാത്രി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബാലികയെ പയ്യന്നൂര്‍ കോടതിയിലെത്തിച്ച് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

Latest News